തീവ്രമുസ്ലീം ഗ്രൂപ്പുകളെ നിരോധിച്ച് ഫ്രഞ്ച് സർക്കാർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അടുത്തിരിക്കെ ധ്രുവീകരണ സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. ഒന്നിലധികം തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ഡാർമനിൻ പ്രഖ്യാപിച്ചു.
അക്രമത്തിനും യഹൂദ വിരുദ്ധതയ്ക്കും പേരുകേട്ട ഗ്രൂപ്പായ ‘ഗുഡ്’ ഇതിൽ ഉൾപ്പെടുന്നു. തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവ് മറൈൻ ലെ പെന്നിന് പിന്തുണ നൽകിയിട്ടുള്ള ഗ്രൂപ്പുകളിൽ ഒന്നാണിത്. ജൂൺ 30-നും ജൂലൈ ഏഴിനും നടക്കുന്ന രണ്ട് റൗണ്ട് തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള എല്ലാ വോട്ടെടുപ്പുകളിലും ലെ പെന്നിന്റെ നാഷണൽ റാലി പാർട്ടി ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group