തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഫ്രാൻസ്

France toughens stance on terrorism

പാരീസ്: ഫ്രാൻസിലെ നേട്രാ-ഡാം ബസലിക്കയിൽ ആക്രമണം നടത്തിയ മുസ്ലിം യുവാവിനെ ഫ്രഞ്ച് ഭരണകൂടം തീവ്രവാദിക്കുറ്റം ചുമത്തി ശിക്ഷിച്ചു. തീവ്രവാദ സംഘടയുമായി ബന്ധം, പങ്കാളിത്തം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 21-വയസ്സുകാരനായ യുവാവിനെ ശിക്ഷിച്ചത്. ഒക്ടോബർ 29-ന് നടന്ന ആക്രമണത്തിൽ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ട്യുണീഷ്യക്കാരനായ അക്രമി സെപ്റ്റംബർ അവസാനത്തോടെയാണ് യൂറോപ്പിലെത്തിയത്. അക്രമിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മധ്യവയസ്സനെയും ഒക്ടോബർ 30-ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

‘ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലിം ഫെയ്ത്ത്’ പ്രസിഡണ്ട് മുഹമ്മദ് മസ്‌ത്തൂയി തീവ്രവാദ ആക്രമണത്തെ അപലപിച്ചിരുന്നു. ഫ്രാൻ‌സിൽ ക്രിസ്താനികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് വിവിധ സംഘടനകളും അവയുടെ നേതാക്കളും ഭരണകൂടത്തെ സമീപിച്ചിരുന്നു. ഇസ്‌ലാമിസം ഭയങ്കര മതഭ്രാന്താണ്. ശക്തിയോടും നിശ്ചയാർഢ്യത്തോടും അതിനെതിരെ പേരാടേണ്ടതുണ്ടെന്ന് കർദിനാൾ റോബർട്ട് സാറാ ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നു. ഫ്രാൻ‌സിൽ സാമുവേൽ പാറ്റിയെന്ന അദ്ധ്യാപകന്റെ കൊലപാതകത്തിൽ ലോകരാഷ്രങ്ങൾ ശക്തമായ പ്രതിക്ഷേധം അറിയിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഇസ്‌ലാമിക തീവ്രവാദം വരുന്നതിന്റെ പശ്ചാത്തലത്തിൽ നിരവധിയായ പ്രതിക്ഷേധങ്ങൾ വിവിധ സംഘടനകൾ സംഘടിപ്പിച്ചതിന്റെ ഫലമായിട്ടാണ് തീവ്രവാദത്തിനെതിരെ ഭരണകൂടം ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group