പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർപാപ്പ

Pope Francis about things to pay attention to in prayer

വത്തിക്കാൻ സിറ്റി: പ്രാർത്ഥിക്കാൻ പഠിക്കുക എന്നത് ജീവിതകാലം മുഴുവൻ അഭ്യസിക്കേണ്ട ഒരു പാഠമാണെന്നും പ്രാർത്ഥന എപ്പോഴും എളിമയിലാണ് ആരംഭിക്കേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ. “അനേകം വർഷങ്ങൾ നാം പ്രാർത്ഥിച്ചിട്ടുണ്ടാകാം. എന്നാൽ ഓരോ ദിവസവും നാം പ്രാർത്ഥിക്കാൻ പഠിച്ചുകൊണ്ടിരിക്കണം. പ്രാർത്ഥനയുടെ മനുഷ്യനാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ രഹസ്യം” – പാപ്പാ പറഞ്ഞു.

“പിതാവിന്റെ പക്കലേയ്ക്ക് പോവുക. പരിശുദ്ധ കന്യകയുടെ പക്കലേയ്ക്ക് പോവുക. എന്നിട്ട് പറയുക: എന്നെ കടാക്ഷിക്കണമേ, ഞാനൊരു പാപിയാണ്. ഒരു കടക്കാരനാണ്. അനുസരണ കെട്ടവനാണ്. എല്ലാ പ്രാർത്ഥനയും എളിമയിൽ ആരംഭിക്കണം” – പാപ്പാ വിശദീകരിച്ചു. സുവിശേഷത്തിലെ ഫരിസേയൻ അഹന്തയോടെയാണ് പ്രാർത്ഥിക്കുന്നത്. “ഞാൻ മറ്റു മനുഷ്യരെപ്പോലെയല്ല” – ഇങ്ങനെയാണ് അയാൾ പ്രാർത്ഥന ആരംഭിക്കുന്നത്. എന്നാൽ ചുങ്കക്കാരനാകട്ടെ, സ്വർഗത്തിലേയ്ക്ക് മിഴി ഉയർത്താൻ പോലും ധൈര്യപ്പെടാതെ “ദൈവമേ, പാപിയായ എന്റെ മേൽ കനിയണമേ” എന്നു പ്രാർത്ഥിക്കുന്നു. ദൈവസന്നിധിയിൽ നീതീകരിക്കപ്പെട്ടത് ഈ ചുങ്കക്കാരൻ മാത്രമാണ് – പാപ്പാ വ്യക്തമാക്കി.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group