പാറ്റ്‌ന രൂപതയ്ക്ക് പുതിയ ബിഷപ്പ്

New bishop has been appointed to the diocese of Patna

പാറ്റ്ന/ ബീഹാർ: പാറ്റ്‌ന ആർച്ച്ബിഷപ്പായി ഡോ. സെബാസ്റ്റ്യൻ കല്ലുപുര (67) നിയമിതനായി. 2018 ജൂൺ 29 മുതൽ പാറ്റ്‌നയിലെ കോ അഡ്ജുത്തോർ ആർച്ച് ബിഷപ്പായിരുന്നു. ആർച്ച്ബിഷപ് ഡോ. വില്യം ഡിസൂസ വിരമിച്ച ഒഴിവിലാണു പുതിയ നിയമനം.

പാലാ രൂപതയിൽപ്പെട്ട തീക്കോയി സ്വദേശിയാണു ഡോ. സെബാസ്റ്റ്യൻ കല്ലുപുര. 1984 മേയ് 14 -ന് വൈദികനായി. 2009 ഏപ്രിൽ 7ന് ബക്സർ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജൂൺ 21ന് പദവിയിൽ അഭിഷിക്തനായി. 2018 ജൂൺ 29ന് പട്ന അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഇപ്പോൾ സിസിബിഐ കുടുംബ കമ്മീഷന്റെയും സാമൂഹ്യ സേവന മേഖലയിലെ പ്രശസ്തമായ കാരിത്താസ് ഇന്ത്യയുടേയും ചെയർമാൻ ആയി സേവനം ചെയ്യുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group