കോവിഡ് വ്യാപനം: ഗവേഷണ പഠനവുമായി ഫ്രാൻസിസ്കൻ സർവ്വകലാശാല..

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ വ്യാപനം, പ്രതിരോധശേഷി വാക്സിനുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗവേഷണ പഠനം നടത്തുവാൻ ഒരുങ്ങി ഫ്രാൻസിസ്കൻ സർവ്വകലാശാല. ഏപ്രിൽ അവസാനത്തോടെ 500 വിദ്യാർത്ഥികളെയും ഫാക്കൽറ്റികളും ഉൾപ്പെടുത്തിക്കൊണ്ട് ഗവേഷണ പഠനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പ്രൊഫസർ ഡോ. കെയ്‌ൽ മക്കെന്നയാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. ഫ്രാൻസിസ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഹെൽത്തും, ബയോളജി ഡിപ്പാർട്ട്‌മെന്റും പഠനത്തിന്റെ പ്രാരംഭ ചെലവുകൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ ഇപ്പോൾ അമേരിക്കൻ ലൈഫ് ലീഗും ഗവേഷണത്തിന് ആവശ്യമായ ഗ്രാന്റ് നൽകുന്നുണ്ട്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group