വടകര ബാങ്കിലെ തട്ടിപ്പ്; മുൻ മാനേജർ തെലുങ്കാനയിൽ പിടിയിൽ

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുന്‍ മാനേജർ മധ ജയകുമാര്‍ പിടിയില്‍. തെലുങ്കാനയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

മേട്ടുപാളയം സ്വദേശിയാണ് മധ ജയകുമാര്‍. തെലുങ്കാനയില്‍ വച്ച്‌ മറ്റൊരു അടിപിടി കേസില്‍ മധ ജയകുമാറിനെ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടകരയില്‍ മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ് നടത്തി എന്ന വിവരം തെലുങ്കാന പൊലീസിന് ലഭിക്കുന്നത്. ഉടനെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അതിനിടെ താന്‍ മുങ്ങിയതല്ലെന്നും ലീവ് എടുത്ത് വടകരയില്‍ നിന്ന് പോയതാണെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം മധ ജയകുമാര്‍ രംഗത്തുവന്നിരുന്നു. ബാങ്കില്‍ സ്വര്‍ണം പണയം വച്ചത് സ്വകാര്യ പണമിടപാട് സ്ഥാപനമാണെന്നും ഇയാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സോണല്‍ മാനേജരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്വകാര്യ പണമിടപാടു സ്ഥാപനത്തിന്‍റെ സ്വര്‍ണത്തിനു മേല്‍ ക്രമവിരുദ്ധമായി ലോണ്‍ നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യങ്ങളും പോലീസ് പരിശോധിച്ച്‌ വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m