കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ കടലെടുത്തു, വെള്ളം കയറി കനത്ത നാശനഷ്ടങ്ങള്‍

തിരുവനന്തപുരം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളില്‍ വെള്ളം കയറി.

തീരത്തുണ്ടായിരുന്ന 500-വള്ളങ്ങള്‍ക്ക് കേടുപാടുണ്ടായി. വള്ളങ്ങള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.

ഞായറാഴ്ചയുണ്ടായ കള്ളക്കടല്‍ പ്രതിഭാസത്തെത്തുടർന്ന് കോവളം ബീച്ചിലേക്ക് ശക്തമായ തിരമാലകള്‍ അടിച്ചുകയറിയപ്പോള്‍
തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കിടയില്‍പ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പൊഴിയൂർ, കൊല്ലങ്കോട്, പൂവാർ, കരിങ്കുളം, പുതിയതുറ, അടിമലത്തുറ, പൂന്തുറ, വലിയതുറ, ശംഖുമുഖം. കഠിനകുളം, അഞ്ചുതെങ്ങ്, പൂത്തുറ, തുമ്ബ, പെരുമാതുറ, വർക്കല എന്നിവിടങ്ങളില്‍ തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കാണ് കേടുപാടുകളുണ്ടായത്. എൻജിനുകള്‍, വലകള്‍, മറ്റുപകരണങ്ങളും ഒഴുകിപ്പോയി. കൂട്ടിയിടിച്ച വള്ളങ്ങളെ കരയിലേക്ക് അടുപ്പിക്കുന്നതിനിടയില്‍ മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തുമ്പയില്‍ 100 മീറ്റർ വരെ തിരമാല അടിച്ചുകയറി.

പൂന്തുറ മടുവം സ്വദേശി കല്‍സണ്‍ പീറ്റർ(46), നടുത്തുറ സ്വദേശിയായ അലക്സാണ്ടർ എന്നിവർക്കാണ് പരിക്കേറ്റത്. മിക്ക വള്ളങ്ങളിലെയും എൻജിനുകള്‍ക്ക് കേടുപാടുകളുണ്ടായെന്നു മത്സ്യത്തൊഴിലാളിയായ ബെഞ്ചമിൻ പറഞ്ഞു. സാധാരണ ഉഷ്ണകാലത്തും കാലവർഷത്തിനു തൊട്ടുമുമ്ബും കടലേറ്റമുണ്ടാകാറുണ്ട്. ഞായറാഴ്ചയുണ്ടായ കടലേറ്റം അതിശക്തമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m