അമ്പതോളം ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ

നൈജീരിയയിൽ അമ്പതോളം ക്രൈസ്തവരെ കൊലപ്പെടുത്തി ഫുലാനി തീവ്രവാദികൾ. തീവ്രവാദികൾ ക്രിമിനൽ സംഘവുമായി ചേർന്ന് ബെന്യൂ സംസ്ഥാനത്തിലെ ഉക്കും കൗണ്ടിയിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ആക്രമണം നടത്തുകയായിരുന്നു.

ഇനിയും നിരവധി ഗ്രാമീണരെ പുറം പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി കൊല്ലാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. “ഗ്രാമത്തിലെ 50-ലധികം ക്രൈസ്തവരെ തീവ്രവാദികളും ക്രിമിനൽ സംഘാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. വൈകിട്ട് ഏകദേശം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്” – പ്രദേശവാസിയായ തിവ്ത സാമുവൽ പറയുന്നു.

പ്രദേശത്തെ കർഷകരും ഫുലാനി തീവ്രവാദികളും തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അതിനാൽ, പൊലീസ് പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന് ഗ്രാമവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിനു പകരം സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചു പോയി. ഇതാണ് അക്രമത്തിലേക്കു നയിച്ചതെന്ന് പ്രദേശവാസിയും മുൻ ഗവർണർ സ്ഥാനാർഥിയുമായ ഷിമ അയതി പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group