ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ സുഡാനിൽ നാലു ക്രൈസ്തവർ അറസ്റ്റിൽ

ക്രൈസ്തവ മതവിശ്വാസത്തിന്റെ പേരിൽ സുഡാനിൽ നാലു ക്രൈസ്തവർ അറസ്റ്റിൽ.

രണ്ടു വർഷം മുമ്പ് റദ്ദാക്കിയ വിശ്വാസത്യാഗ വിരുദ്ധ നിയമപ്രകാരമാണ് സുഡാനിൽ സുഡാനീസ് ബാപ്റ്റിസ്റ്റ് ദൈവാലയത്തിൽ നിന്ന് നാലു ക്രൈസ്തവരെ അറസ്റ്റ് ചെയ്തത്.

2019-ലെ അട്ടിമറിയിലൂടെ പ്രസിഡന്റ ഒമർ ഹസ്സൻ അഹ്മദ് അ – ബഷീറിനെ പുറത്താക്കിയതിനു ശേഷം സുഡാനിലെ വിശ്വാസത്യാഗവിരുദ്ധനിയമം റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ 2021 നവംബറിൽ മറ്റൊരു അട്ടിമറി സുഡാനിൽ സംഭവിച്ചു. തുടർന്ന് പല നിയമ പരിഷ്കാരങ്ങളും അപകടത്തിലായി.
ഇപ്പോൾ ക്രൈസ്തവർ ജയിൽമോചിതരായാലും അവർ വധഭീഷണി നേരിടുന്നുണ്ട്. 2022 മെയ് മാസത്തിൽ, ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ യുവദമ്പതികൾ ചാട്ടവാറടിക്ക് വിധേയരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group