വിദ്യാർത്ഥിയെ മോചിപ്പിക്കാൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ച് ലാഗോസ് അതിരൂപത

തട്ടികൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥിനിയെ മോചിപ്പിക്കണമെന്ന് നൈജീരിയൻ പ്രസിഡന്റിനോട് ലാഗോസ് അതിരൂപത മെത്രാൻ സമിതി ആവശ്യപ്പെട്ടു.മൂന്നുവർഷം മുമ്പ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ദഫ്മി .സ്കൂളിൽനിന്ന് തട്ടികൊണ്ടുപോയ സ്കൂൾ വിദ്യാർത്ഥിയുടെ മോചനം സുഗമമാക്കാൻ ഭരണകൂടം ഇടപെടണമെന്ന് ആർച്ച് ബിഷപ്പ് ആൽഫ്രെഡ് മാർട്ടസ് പറഞ്ഞു. പെൺകുട്ടിയുടെ മോചനത്തിനും എല്ലാ സുരക്ഷാ ഏജൻസികളുടെ ഉത്തരവ് സ്വീകരിക്കുന്ന നൈജീരിയൻ സായുധ സേനയുടെ കമ്മാണ്ടർ ചീഫ് എന്ന നിലയിൽ പ്രസിഡന്റ് എല്ലാ ശക്തിയും ഉപയോഗിക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. മൂന്നുവർഷമായിട്ടും പെൺകുട്ടിയുടെ മോചനം സാധ്യമാക്കാത്തിലുള്ള ഖേദം ബിഷപ്പ് പ്രകടിപ്പിച്ചു.നൈജീരിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതായും തട്ടിക്കൊണ്ടുപോകലും ബന്ദിയാക്കിവെക്കലും നിത്യ സംഭവമായി മാറിയെന്ന് ബിഷപ്പ് ആൽഫ്രഡ് കുറ്റപ്പെടുത്തി.വടക്കു കിഴക്കൻ നൈജീരിയയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ 276 തട്ടിക്കൊണ്ടുപോകൽ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group