ശാസ്ത്രക്രിയക്കുള്ള തുകയായി, ഇനി മനോജിനാവശ്യം സുമനസുകളുടെ പ്രാർത്ഥന.

    കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലെ നടുവിൽ പഞ്ചായത്തിലെ സ്ഥിരതാമസക്കാരനും വൃക്കരോഗിയുമായ മനോജ് എന്ന സഹോദരന്റെ ചികിത്സയ്ക്കാവശ്യമായ ധനസമാഹരണത്തിനായി ഞങ്ങൾ പരിചയപെടുത്തിയിരുന്നു. മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ ഇരുവൃക്കകളും തകരാറിലായിട്ട് അധികമായിട്ടില്ല. സാമ്പത്തിക ഭദ്രത ഇല്ലാത്ത ഈ കുടുംബത്തിന്റെ ഏക ആശ്രയവും നട്ടെല്ലും  മനോജ് മാത്രമായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുപോയ ഈ കുടുംബത്തിലെ മൂന്ന്പെൺകുട്ടികളെ ഉൾപ്പെടെ മരിയൻ സൈന്യം വേൾഡ് മിഷന്റെ കരുതൽ പ്രോഗ്രാമിലൂടെ ഞങ്ങൾ നിങ്ങൾക്ക് സുപരിചിതമാക്കിയിരുന്നു.


    ഏകദേശം ഒരു മാസകാലത്തോളം മനോജിന്റെ ശാസ്ത്രക്രിയക്കാവശ്യമായ പണം കണ്ടെത്താൻ മരിയൻ സൈന്യം വേൾഡ് മിഷനും, നടുവിൽ ഇടവകയുടെ നേത്ര്ത്വത്തിൽ രൂപം നൽകിയ സംഘടനയും പ്രവർത്തിച്ചു. ഈ പ്രതിസന്ധിഘട്ടത്തിലും മനോജിനെയും  കുടുംബത്തെയും സുമനസുകൾ കൈയയച്ച സഹായിച്ചതിനാൽ ശാസ്ത്രക്രിയക്കാവശ്യമായ  മുഴുവൻ തുകയും കണ്ടെത്താൻ സാധിച്ചിരിക്കുകയാണ്. തങ്ങളുടെ ഈ പ്രതികൂലസാഹചര്യത്തിൽ സഹായമെത്തിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നതായി മനോജിന്റെ ഭാര്യ ജിഷയും കുടുംബവും അറിയിച്ചിരുന്നു. തുടർന്നും അടുത്തമാസം നടക്കാൻ  പോവുന്ന ഓപ്പറേഷന്റെ വിജയത്തിനായി നിങ്ങളുടെ പ്രാർത്ഥനകൾ ആവശ്യമാണെന്നും ജിഷ ഓർമിപ്പിച്ചു. ഈ കുടുംബത്തെ സഹായിക്കാൻ സുമനസുകാണിച്ച എല്ലാ വ്യക്തികൾക്കും ഈ സംരംഭത്തിൽ പ്രവാചക ശബ്ദത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ പ്രത്യേക ഇടപെടലിനും ഞങ്ങൾ ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം പ്രാർഥനകളിൽ ഈ  കുടുംബത്തെയും മരിയൻ സൈന്യത്തിലെ എല്ലാ അംഗങ്ങളെയും പ്രത്യേകം ഓർക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group