പാലാ രൂപത ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം

പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന പാലാ രൂപതയിലെ 171 ഇടവകകളിലെ കുടുംബങ്ങളെ നവീകരിക്കുകയും, കുടുംബ വിശുദ്ധീകരണത്തിലൂടെ തിരുകുടുംബങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിക്ക് തുടക്കം.

പരിശീലന പദ്ധതിയുടെ ഉത്ഘാടനം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

രൂപതയിലെ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന ഭവന സന്ദര്‍ശന പദ്ധതികളാണ് ഹോം മിഷന്‍ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്.

കുടുംബങ്ങളിലെ ഒന്നിച്ചുള്ള പ്രാര്‍ത്ഥന, കൂടിവരവുകള്‍, ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കല്‍ ഇവ കുറയുന്നത് കൊണ്ട് കുടുംബങ്ങളില്‍ അകല്‍ച്ച രൂപപ്പെട്ടുവരുന്നതെന്നും, ഓരോ വീടുകളിലും ചെന്നു അവരുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പഠിച്ച് അതുപരിഹരിക്കാന്‍ ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതി മൂലം സാധിക്കുമെന്നും ഉത്ഘാടന സന്ദേശത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്റെന്‍സീവ് ഹോം മിഷന്‍ പദ്ധതിയ്ക്കായി മൂന്നൂറോളം സിസ്റ്റേഴ്‌സിനെയാണ് പരിശീലനം നല്‍കി ഒരുക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m