ചൈനീസ് പ്രസിഡന്റിനെതിരെ ജി 20 ഉച്ചകോടി; പ്രതിഷേധം ഉണ്ടാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിനെതിരെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.

ടിബറ്റൻ സ്വദേശികളുടെ പ്രതിഷേധമുണ്ടാവാനാണ് സാധ്യത എന്നും ഇന്റലിജൻസ് അറിയിച്ചു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഷി ജിൻപിങിനെ കൂടാതെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് എതിരെയും പ്രതിഷേ​ധം ഉണ്ടാവുമെന്ന മുന്നറിയിപ്പുണ്ട്. പ്രതിഷേധക്കാർ തങ്ങളെ പൊലീസുകാർക്ക് മാറ്റാൻ കഴിയാത്ത തരത്തിൽ തൂണിൽ ചങ്ങലയിൽ ബന്ധിച്ച രീതിയുളള പ്രതിഷേധം നടത്താനാണ് സാധ്യത എന്ന് ഇന്റലിജൻസ് അറിയിക്കുന്നു. ഇതിൻ പശ്ചാത്തലത്തിൽ പ്രതിഷേധക്കാരെ നേരിടാൻ പോലീസിന് കൂടുതൽ ആയുധങ്ങൾ നൽകാനും തീരുമാനമായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group