മെട്രോയിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; മുഖ്യ പ്രതി പിടിയിൽ

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി മെട്രോയിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ അതിന്റെ മുഖ്യ പ്രതി പഞ്ചാബിൽ പിടിയിലായി.

സിഖ് ഫോർ ജസ്റ്റിസ് സംഘടന പ്രവർത്തകനാണ് പിടിയിലായത്. നാലു ദിവസങ്ങൾക്കു മുൻപായിരുന്നു ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡൽ​ഹിയിലെ അഞ്ചു സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശം ഉണ്ടായിരുന്നു. തുടർന്ന് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി.

ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലേ ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചുവരെഴുത്തുകൾ മായ്ച്ച പൊലീസ് സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group