കുടുംബശ്രീക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം.ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
1. ഫിനാൻസ് മാനേജർ ഒഴിവ്
ഉയർന്ന പ്രായപരിധി 45 വയസാണ്. എംകോം ബിരുദം, കമ്ബ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അക്കൗണ്ടിംഗ് മേഖലയില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവർക്കും കുടുംബശ്രീയില്‍ പ്രവർത്തന പരിചയം ഉള്ളവർക്കും മുൻഗണന. പ്രതിമാസ ശമ്പളം 40,000 രൂപ.
2. കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്)
45 വയസാണ് ഉയർന്ന പ്രായപരിധി. യോഗ്യത-അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബിസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം എസ് ഡബ്ല്യൂ/ എം ബി എ
5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രികള്‍ച്ചർ, വനം,ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 രൂപ വരെ ശമ്പളമായി ലഭിക്കും.
3. കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍ഡിങ് & കപ്പാസിറ്റി ബില്‍ഡിങ്)
സോഷ്യല്‍ സയൻസില്‍ പി ജിയാണ് യോഗ്യത. കമ്ബ്യൂട്ടർ പരിജ്ഞാനം നിർബന്ധം. ഇംഗ്ലീഷില്‍ മികവോട് കൂടി അവതരണം നടത്താനും റിപ്പോർട്ട് തയ്യാറാക്കാനും അറിയണം. 60000 രൂപയാണ് ശമ്പളം.
അപേക്ഷ ഫീസ്
ഫിനാന്‍സ് മാനേജര്‍ പോസ്റ്റിലേക്ക് 500 രൂപയും, കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) പോസ്റ്റിലേക്ക് 1500 രൂപയും, കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റിലേക്ക് 2000 രൂപയും അപേക്ഷ ഫീസുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്ന സമയത്ത് തന്നെ അപേക്ഷ ഫീസും അടക്കണം. https://cmd.kerala.gov.in/recruitment/ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group