കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ നീതി യാത്ര നാളെ മുതൽ

ക്രൈസ്തവ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീതി യാത്രക്ക് നാളെ തുടക്കം.ഫെബ്രുവരി ഒൻപത് വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

തിരുവല്ലയിലെ മാർത്തോമാ സഭയുടെ ആസ്ഥാനത്ത് നിന്നും തിരുവനന്തപുരത്തേക്ക് ബിഷപ്പുമാരും വൈദികരും വിശ്വാസ സമൂഹവും കാൽനടയായി ചേർന്നാണ് നീതിയാത്ര നടത്തുക.

ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് (80:20) വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ കേസിൽ നിന്നും സർക്കാർ പിന്മാറുക, ദളിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നടപ്പിലാക്കുക, പൂർണ്ണസമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നീതിയാത്ര.

29 ന് രാവിലെ ഒൻപതിന് തിരുവല്ല മാർത്തോമാ സഭയുടെ ആസ്ഥാനത്ത് നിന്നും പരമാധ്യക്ഷൻ കൂടിയായ ഡോ. തിയൊഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ മാർച്ച് ഉദ്ഘാടനം ചെയ്യും.കെ.സി.സി. പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ സഭകളുടെ അധ്യക്ഷന്മാർ പങ്കെടുക്കും.

ഫെബ്രുവരി ഒൻപതിന് രാവിലെ 10.30ന് തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് ബഹുജന മാർച്ച് നടക്കുമെന്ന് കെ.സി.സി. ജനറൽ സെക്രട്ടറി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group