ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് മെത്രാൻ സമിതി

ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ഏഴ് വർഷത്തെ ലോഡാറ്റോ ആക്ഷൻ പ്ലാറ്റ്ഫോമിനോടുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ
2021 ൽ ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് ഘാന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ
ഈ വർഷത്തെ മഴക്കാലത്ത് ഒരു ദശലക്ഷം വൃക്ഷങ്ങൾ സഭ നട്ടുപിടിപ്പിക്കുമെന്ന് ഘാനയിലെ ബിഷപ്പുമാരുടെ കോൺഫറൻസ് അറിയിച്ചു.
ഹരിത ഘാന എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതിയിൽ ഘാന സർക്കാറിന്റെ പിന്തുണയും അറിയിച്ചിട്ടുണ്ട്.
രൂപതകളും ഇടവകകളും സഭാ സമൂഹങ്ങളും ഘാനയിലുടനീളം വിവിധതരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ഘാന കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ്, ആർച്ച് ബിഷപ്പ് ഫിലിപ്പ് നാമെ അഭ്യർത്ഥിച്ചു .
“പാരിസ്ഥിതികവും സാമൂഹികവുമായ വിപത്തുകൾ പരിഹരിക്കുന്നതിന് സഭയുടെയും എല്ലാവരുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച ഏഴ് വർഷത്തെ ലോഡാറ്റോ ആക്ഷൻ പ്ലാറ്റ്ഫോമിനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ആർച്ച് ബിഷപ്പ് നമെ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group