ദൈവത്തിന്റെ മഹത്വവും നമ്മുടെ യഥാർത്ഥ സന്തോഷവും വിജയത്തിലോ പ്രശസ്‌തിയിലോ ജനപ്രീതിയിലോ അല്ല, മറിച്ച് മറ്റുള്ളവരെ സ്നേഹിക്കുന്നതിലും ക്ഷമിക്കുന്നതിലാണെന്നും ഫ്രാൻസിസ് മാർപാപ്പ.
ഞായറാഴ്ചയിലെ ആഞ്ചലൂസ് പ്രാർത്ഥനയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
“ദൈവത്തിന്, ഒരുവന്റെ ജീവൻ കൊടുക്കുവോളം സ്നേഹിക്കുന്നതാണ് മഹത്വം. ക്രിസ്തുവിൻ്റെ പീഡാനുഭവ മരണോത്ഥാനങ്ങളിൽ ആ മഹത്വം സംഭവിച്ചത് കുരിശിലല്ല പുനരുത്ഥാനത്തിലാണ് എന്ന് നാം കരുതുന്നു. എന്നാൽ അത് തെറ്റാണ്. മഹത്വവൽക്കരണം, അവനെ സംബന്ധിച്ചിടത്തോളം, സ്വയം സമർപ്പിക്കുക, സ്വയം പ്രാപ്യമാക്കുക എന്നിവയിലായിരുന്നു. ഇത് ക്രൂശിൽ അതിന്റെ പാരമ്യത്തിലെത്തി, അവിടെ യേശു ദൈവസ്നേഹം പരമാവധി വ്യാപിപ്പിച്ചു, കരുണയുടെ മുഖം പൂർണ്ണമായി വെളിപ്പെടുത്തി, നമുക്ക് ജീവൻ നൽകുകയും തന്റെ കൊലപാതകികളോട് ക്ഷമിക്കുകയും ചെയ്തു” പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group