വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ? ഓണ്‍ലൈനില്‍ എളുപ്പത്തില്‍ പരിശോധിക്കാം; വോട്ട് ചെയ്യേണ്ട ബൂത്തും അറിയാം; ചെയ്യേണ്ടത് ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി പ്രഖ്യാപിച്ചതോടെ വോട്ട് രേഖപ്പെടുത്താൻ ആളുകള്‍ തയ്യാറായിക്കഴിഞ്ഞു.രാജ്യത്തെ 543 സീറ്റുകളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19 നും അവസാന ഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. വോട്ടർമാർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

വോട്ട് ചെയ്യാൻ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വോട്ടർ പട്ടിക കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കും. ഈ സമയത്ത് പല കാരണങ്ങളാല്‍ ചില പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടാവും. അതിനാല്‍ തിരഞ്ഞെടുപ്പിന് മുൻപ് നിങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.

ഓണ്‍ലൈനില്‍ എങ്ങനെ പരിശോധിക്കാം?

* ഏതെങ്കിലും വെബ് ബ്രൗസർ ഉപയോഗിച്ച്‌ നിങ്ങളുടെ ഫോണിലോ കമ്ബ്യൂട്ടറിലോ ലാപ്‌ടോപ്പിലോ ‘https://electoralsearch(dot)eci(dot)gov(dot)in/‘ എന്ന പോർട്ടല്‍ സന്ദർശിക്കുക
* തുടർന്ന് വരുന്ന പേജില്‍ പേര് തിരയാൻ മൂന്ന് ഓപ്‌ഷനുകള്‍ കാണാം (Search by Details, Search by EPIC, Search by Mobile)

* ‘Search by Details’ തിരഞ്ഞെടുക്കുകയാണെങ്കില്‍ നിങ്ങളുടെ പേര്, കുടുംബപ്പേര്, ജനനത്തീയതി പോലുള്ള ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. തുടർന്ന് ക്യാപ്ച നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.
* ‘Search by EPIC’ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഭാഷ (വോട്ടർ ഐഡി നമ്ബർ), സംസ്ഥാനം, ക്യാപ്‌ച എന്നിവ നല്‍കി നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.
* ‘ Search by Mobile’ തിരഞ്ഞെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ പേരും ഭാഷയും നല്‍കുക. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബറും ക്യാപ്‌ചയും നല്‍കി ‘Search’ ക്ലിക്ക് ചെയ്യുക.

* വോട്ടർ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടെങ്കില്‍ സ്‌ക്രീനില്‍ ദൃശ്യമാകും. പാർലമെന്റ് മണ്ഡലം, അസംബ്ലി മണ്ഡലം, വോട്ടുചെയ്യേണ്ട ബൂത്ത് (പോളിംഗ് സ്റ്റേഷൻ) തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഇവിടെ പേര് ഇല്ലെങ്കില്‍ പുതുതായി വോട്ടർ പട്ടികയില്‍ പേര് ചേർക്കേണ്ടി വരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group