ദുഃഖവെള്ളി ഒന്നിന്റെയും അവസാനമല്ല ആരംഭമാണ് : മാർ റാഫേൽ തട്ടിൽ

ദു:ഖവെള്ളി ഒന്നിന്റെയും അവസാനമല്ല ആരംഭം മാത്രമാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ദേവാലയത്തിൽ നടന്ന ദു:ഖവെള്ളി തിരുക്കർമ്മങ്ങളിൽ മു ഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിശ്വാസജീവിതത്തിലെ ഏറ്റവും വികാരസാന്ദ്രമായ ദിനമാണ് ദു:ഖവെള്ളി. കർത്താവിന്റെ മഹത്വപൂർണ്ണമായ മരണത്തിന്റെ ഓർമ്മ സാഘോഷം കൊണ്ടാടുന്ന ദിവസം. കർത്താവിന്റെ പീഡാസഹനവും ഉത്ഥാനവും ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ മുമ്പിൽ ഒരു ചക്രവാളമുണ്ട്. പുതിയൊരു ഉദയനക്ഷത്രമുണ്ട്. നമ്മുടെ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ഒരു മറുപടിയുണ്ട്. അത് കർത്താവിന്റെ ഉത്ഥാനമാണ്.

പീഡാനുഭവ ചരിത്രത്തിലേക്ക് കർത്താവിനെ എത്തിച്ചതിൽ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച കഥാപാത്രമാണ് യൂദാസ്. കർത്താവിനോടു കൂടെ കൂട്ടുചേരാൻ യൂദാസിനെ പ്രേരിപ്പിച്ചത് രണ്ടു കാര്യങ്ങളാണ്. യേശു പ്രവർത്തിച്ച
അത്ഭുതങ്ങളും അതുവഴിയുള്ള സാമ്പത്തിക സാധ്യതയും. യൂദാസിനെ കുറ്റക്കാരനായി നാം എണ്ണുന്നുണ്ടെങ്കിലും യൂദാസിനെ കുറ്റക്കാരനാക്കിയ കാരണങ്ങൾ എന്റെ ജീവിതത്തിലുണ്ടോയെന്ന് നാം ഓരോരുത്തരും ആത്മശോധന നടത്തണം-പിതാവ് ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m