പ്രതിസന്ധികളിൽ തല കുനിക്കില്ല : മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

കോട്ടയം : പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഒരിക്കലും സഭയും ക്രിസ്ത്യൻ സമുദായവും തല കുനിക്കില്ല എന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച നാഷണൽ യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദായത്തിന്റെ ശാക്തീകരണത്തിൽ യുവജനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അത് തിരിച്ചറിഞ്ഞ് കൊണ്ട് യൂത്ത് കൗൺസിലിന് രൂപം കൊടുത്ത കത്തോലിക്ക കോൺഗ്രസ് സമുദായ മുന്നേറ്റത്തിന് വലിയ ശക്തി പകരുകയാണ് ചെയ്തത്. കാലത്തിന്റെ ചുവരെഴുത്തുകൾ മനസ്സിലാക്കി സമുദായംഗങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി ശക്തമായി നില കൊള്ളുവാനും സുദായത്തിന്റെ കവചമായി മാറുവാനും യൂത്ത് കൗൺസിലിന് കഴിയണം എന്നും മാർ ഇഞ്ചനാനിയിൽ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group