എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടണമെങ്കില്‍ ഇനി പത്രം കൂടി വായിക്കണം

കൊച്ചി :എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷകളില്‍ ഇനി പത്രവായനക്കും മാര്‍ക്ക് നൽകും.

തുടര്‍മൂല്യനിര്‍ണയത്തിന് നല്‍കുന്ന 20 ശതമാനം മാര്‍ക്കില്‍ 10 ശതമാനം മാര്‍ക്ക് പത്ര-പുസ്തക വായനയിലെ മികവിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും. വായനാദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

100 മാര്‍ക്കിന്റെ പരീക്ഷയില്‍ പഠനാനുബന്ധപ്രവര്‍ത്തന മികവിന് 20 മാര്‍ക്കും 50 മാര്‍ക്കിന്റെ പരീക്ഷയ്ക്ക് 10 മാര്‍ക്കുമാണ് തുടര്‍മൂല്യനിര്‍ണയത്തിലൂടെ നിലവില്‍ കുട്ടികള്‍ക്ക് നല്‍കി വരുന്നത്. ഇനി 10 മാര്‍ക്ക് പത്ര-പുസ്തക വായനയിലെ കുട്ടികളുടെ താത്പര്യവും മികവും കൂടി പരിഗണിച്ച്‌ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാര്‍ത്താവായന മത്സരങ്ങളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നേടാനും ഇനി സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group