മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രക്കിടെ അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.

യാത്രികര്‍ക്ക് നാല് ദിവസം ആവശ്യമായ ഓക്സിജനാണ് മുങ്ങിക്കപ്പലിനകത്തുള്ളത്. കാണാതായിട്ട് ഒരു ദിവസത്തിലേറെയായി. അവശേഷിക്കുന്ന സമയം ഏറെ വിലപ്പെട്ടതാണെന്നതിനാല്‍ യു.എസ്-കനേഡിയൻ നാവികസേനകളും സ്വകാര്യ ഏജൻസികളും വ്യാപക തെരച്ചിലിലാണ്.

ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങ് ഉള്‍പ്പെടെ അഞ്ചുപേരാണ് കാണാതായ മുങ്ങിക്കപ്പലില്‍ ഉള്ളത്. പാകിസ്താനില്‍ നിന്നുള്ള ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ് എന്നിവരും കപ്പലിലുണ്ട്. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡില്‍ നിന്ന് ഞായറാഴ്ച വിനോദ സഞ്ചാരികളുമായി പുറപ്പെട്ട് ഒരു മണിക്കൂറും 45 മിനുട്ടും പിന്നിട്ടപ്പോഴാണ് മുങ്ങിക്കപ്പല്‍ കാണാതാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group