ഗൂഗിളിന്റെ ജിമെയില്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ജിമെയിലിന്റെ മൊബൈല്‍ ആപ്പില്‍ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള കിടിലൻ ഫീച്ചറുകളാണ് ഗൂഗിള്‍ ഉള്‍പ്പെടുത്താൻ പോകുന്നു.
ജിമെയിലിലെ തിരയലുകള്‍ കൂടുതല്‍ കൃത്യതയുള്ളതാക്കി മാറ്റാനും ഇൻബോക്സ് വളരെ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും മെഷീന്‍ ലേണിങ് അധിഷ്ടിതമായ ചില സവിശേഷതകളാണ് കൊണ്ടുവരുന്നത്.
ജിമെയിലിന്റെ മൊബൈല്‍ പതിപ്പ് ഉപയോഗിക്കുന്നവര്‍ അവരുടെ ആപ്പില്‍ പഴയ സന്ദേശങ്ങളോ അറ്റാച്ച്‌മെന്റുകളോ തിരയുമ്ബോള്‍ വൈകാതെ തന്നെ “ടോപ് റിസല്‍ട്ട്സ്” എന്ന പുതിയ സെക്ഷൻ കാണാൻ തുടങ്ങുമെന്ന് ആല്‍ഫബെറ്റ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. മെഷീൻ ലേര്‍ണിങ് മോഡലുകള്‍ ഉപയോഗിച്ചായിരിക്കും ടോപ് റിസല്‍ട്ട്സ് തയ്യാറാക്കുക.
യൂസര്‍മാര്‍ക്ക് എന്താണ് വേണ്ടത് എന്നത് കണ്ടെത്തുന്നതിനായി തിരയുന്ന പദം ഉപയോഗിച്ച് അതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഇമെയിലുകളും മറ്റ് “പ്രസക്തമായ ഘടകങ്ങള്‍” ഉപയോഗിച്ച് പഴയ ഇമെയിലുകളും
സേര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കുമെന്ന് കമ്പനി പറയുന്നു. ഇമെയിലുകളും അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തില്‍ എളുപ്പത്തില്‍ കണ്ടെത്താൻ പുതിയ എ.ഐ അധിഷ്ഠിത സേവനം സഹായിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group