4 വര്‍ഷത്തിന് ശേഷം വൈദികന് നീതി ലഭിച്ചു…

ന്യൂഡല്‍ഹി: വ്യാജ ആരോപണത്തിന്റെ പേരില്‍ നാലു വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ കത്തോലിക്ക വൈദികന് ഒടുവില്‍ ലഭിച്ചു.
സംഘപരിവാര്‍ സംഘടന ഉയര്‍ത്തിയ വ്യാജ പരാതിയെ തുടര്‍ന്നു കുറ്റാരോപണം നേരിട്ട സത്നായിലെ സെന്റ്‌ എഫ്രേം തിയോളജിക്കല്‍ കോളേജിലെ പ്രൊഫസ്സറായ ഫാ. ജോര്‍ജ്ജ് മംഗലപ്പിള്ളി എന്ന വൈദികനെ സുപ്രീം കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തനിക്കെതിരെ ചുമത്തിയ മതപരിവര്‍ത്തന കേസ് സുപ്രീം കോടതി തള്ളിയതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു .വ്യാജ കേസിന്റെ പേരില്‍ തനിക്ക് കീഴ്ക്കോടതി മുതല്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെയുള്ള കേസ് തള്ളുവാന്‍ മധ്യപ്രദേശ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ ഫാ. ജോര്‍ജ്ജ് സുപ്രീം കോടതിയെ സമീപിച്ചത്. 2017 ഡിസംബര്‍ 14-നാണ് ഫാ. ജോര്‍ജ്ജിനെതിരായ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്രിസ്തുമസ്സ് കാല പതിവനുസരിച്ച് ഫാ. ജോര്‍ജ്ജും മറ്റൊരു വൈദികനും 32 തിയോളജി വിദ്യാര്‍ത്ഥികളും കൂടി ഭോപ്പാലില്‍ നിന്നും 485 കിലോമീറ്റര്‍ അകലെ സത്നാക്ക് സമീപമുള്ള ജവഹര്‍നഗര്‍ ഭുംകാഹര്‍ ഗ്രാമത്തില്‍ കരോളുമായി പോയിരിന്നു. കരോള്‍ ഗാനം തടസ്സപ്പെടുത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഫാ. ജോര്‍ജ്ജും സംഘവും അവിടെയുള്ള ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
കരോള്‍ സംഘത്തെ രക്ഷിക്കുവാന്‍ എന്ന വ്യാജേന സിവില്‍ ലൈന്‍സ് സ്റ്റേഷനില്‍ കൊണ്ടുപോയ പോലീസ് ഇവരെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ 7 പുരോഹിതരേയും കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷന്‍ ഉപരോധിച്ച ഹിന്ദുത്വവാദികള്‍ വൈദികര്‍ വന്ന വാഹനം അഗ്നിക്കിരയാക്കുകയും, കത്തോലിക്കരില്‍ ചിലരെ മര്‍ദ്ദിക്കുകയും ചെയ്തു. ഹിന്ദുത്വവാദികള്‍ ഹാജരാക്കിയ ധര്‍മ്മേന്ദ്ര കുമാര്‍ ദോഹാര്‍ എന്ന വ്യക്തിയാണ് ഫാ. ജോര്‍ജ്ജിനെതിരെ വ്യാജ മൊഴി നല്‍കിയത്. തനിക്ക് 5,000 രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു കുളത്തില്‍ മുക്കി മതപരിവര്‍ത്തനം ചെയ്തുവെന്നാണ് ധര്‍മ്മേന്ദ്ര കുമാര്‍ പറഞ്ഞത്. 2009-ന് ശേഷം മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഫാ. ജോര്‍ജ്ജിനെതിരെ ആരോപിക്കപ്പെടുന്ന മൂന്നാമത്തെ കേസായിരുന്നു ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group