നിക്കരാഗ്വേയിലെ 13 വൈദികരെ കൂടി അറസ്റ്റ് ചെയ്തു ഭരണകൂടം.

ക്രൈസ്തവ അടിച്ചമർത്തലുകൾ തുടർന്ന് നിക്കരാഗ്വേൻ ഭരണകൂടo.

മതഗൽപ രൂപതയിൽപ്പെട്ട സാൻ റമോൺ, സാൻ ഇസിദോർ എന്നീ ഇടവകകളുടെ വികാരിമാരായ ഫാ. ഉളീസെസ് റെനേ വേഗ മത്തമോറോസ്, ഫാ. എദ്ഗാർഡ് സകാസ എന്നീ വൈദികര്‍ ഉള്‍പ്പെടെ 13 വൈദികരെയും ഡീക്കൻമാരെയുമാണ് ഭരണകൂടം അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.

2019-ൽ കോസ്റ്റാറിക്കയിൽ നാടുകടത്തപ്പെട്ട ഏഴ് നിക്കരാഗ്വേൻ മനുഷ്യാവകാശ പ്രവർത്തകർ ചേർന്ന് സ്ഥാപിച്ച നിക്കരാഗ്വേ നങ്കാ മാസ് (നിക്കരാഗ്വ നെവർ മോർ) എന്ന സംഘടനയാണ് വൈദികരുടെ അറസ്റ്റുകൾ റിപ്പോർട്ട് ചെയ്തത്. തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും മതഗൽപ്പ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്.

പല ഇടവകകളും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തില്‍ വേട്ടയാടപ്പെടുന്നുണ്ട്. തടങ്കലിലായ ചില വൈദികരുടെ നിലവിലെ സാഹചര്യത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24 വർഷമായി മധ്യ അമേരിക്കൻ രാജ്യത്ത് പ്രവർത്തിക്കുന്ന റേഡിയോ മരിയ എന്ന റേഡിയോ സ്റ്റേഷൻ്റെ നിയമപരമായ പദവി ഭരണകൂടം റദ്ദാക്കിയിരിന്നു. 2023 ഫെബ്രുവരിക്കും 2024 ജനുവരിക്കും ഇടയിൽ ഒർട്ടെഗയുടെ ഭരണകൂടം 34 വൈദികരെങ്കിലും നാടുകടത്തിയിട്ടുണ്ടെന്നാണ് നിക്കരാഗ്വേൻ മാധ്യമമായ കോൺഫിഡൻഷ്യലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group