ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാർ ഒരുക്കി മരിയൻ സൈന്യം വേൾഡ് മിഷൻ

മരിയൻ സൈന്യo വേൾഡ് മിഷന്റെയും, അത്തെനാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് കോളേജിന്റെയും സംയൂക്ത ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വെബ്ബിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ യുവത്വത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാനും മികവുറ്റ ജീവിത നിലവാരം കാഴ്ചവെക്കാൻ യുവാക്കളെ പ്രാപ്തമാക്കുകയാണ് ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഷംസാബാദ് രൂപത ബിഷപ്പ് റാഫേൽ തട്ടിൽ പിതാവിന്റെ പ്രത്യേക നിർദേശാനുസരണമാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്.കോവിഡ് 19 മഹാമാരിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് ZOOM ആപ്പ്ളിക്കേഷനാണ് വെബ്ബിനാറിന് വേദിയാകുന്നത്. ഫെബ്രുവരി 28 തീയ്യതി
4 .30 ന് നടത്തപ്പെടുന്ന വെബ്ബിനാറിൽ ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ പ്രഭാഷണം നടത്തും. ഫാദർ ജോസഫ് തെക്കേകരോട്ടു ,ഫാദർ ജെയിംസ് കുരിക്കളംകാട്, ഫാദർ സിജോ മൂക്കൻതോട്ടം ,ഫാദർ തോമസ് വർഗീസ് (റോം) ,ഫാദർ ദീപു SDP ,ഫാദർ മോൺസ് കരുവാകുന്നേൽ ,ഫാദർ ജൂബി പീറ്റർ, ഫാദർ ഫെബിൻ ജേക്കബ് തുടങ്ങിയ പ്രമുഖരും പ്രഭാഷണം നടത്തും.യുവജനങ്ങളെ ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുവാനും സ്വന്തം ജീവിത നിലവാരത്തെ കുറിച്ച് അറിയുവാൻ പ്രാപ്തമാക്കുന്ന ഇഗ്നൈറ്റ് യൂത്ത് വെബ്ബിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു…
Contact Details

1.Mr.Amal I Tom
Email : [email protected]
6238759862
2.Ms. Angel Benny
+91 87624 43712
3.Ms. Merin Jolly
+91 94826 51141


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group