ചൈനയിൽ പത്തോളം മെത്രാന്മാര്‍ക്ക് നേരെ ഭരണകൂട വേട്ടയാടല്‍

ബിഷപ്പുമാരെ നിയമിക്കുന്നതിന് പ്രാബല്യത്തില്‍ കൊണ്ടുവന്ന ചൈന – വത്തിക്കാൻ ഉടമ്പടിയ്ക്കു ശേഷം മെത്രാന്മാര്‍ വേട്ടയാടപ്പെടുന്നതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിശ്വാസപരമായ കാര്യങ്ങളിൽ നിയന്ത്രണം ചെലുത്താനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തെ ചെറുത്തുനിന്ന ചൈനയിലെ 10 കത്തോലിക്കാ ബിഷപ്പുമാർ നേരിടുന്ന അടിച്ചമർത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി നിന ഷീ രചിച്ച റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന് കീഴ്‌പ്പെടാൻ വിസമ്മതിച്ചതിൻ്റെ പേരിൽ തടങ്കൽ, നിരീക്ഷണം, പോലീസ് അന്വേഷണങ്ങൾ, രൂപതകളിൽ നിന്നുള്ള നാടുകടത്തൽ എന്നിവ ഉള്‍പ്പെടെ നിരവധി പീഡനങ്ങള്‍ക്ക് ചൈനയിലെ പത്തോളം കത്തോലിക്ക മെത്രാന്മാര്‍ ഇരയായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെ ചൈന-വത്തിക്കാൻ ഉടമ്പടിക്ക് ശേഷം ചൈനയിലെ കത്തോലിക്ക സഭയ്ക്കു നേരെ വിശ്വാസപരമായ അടിച്ചമർത്തൽ രൂക്ഷമായതായി നിന ഷീ പറയുന്നു. ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനെ എതിർത്തതിന് ശേഷമാണ് ബെയ്ജിംഗിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ബിഷപ്പുമാരെ ലക്ഷ്യമിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m