സർക്കാർ നിസംഗത അവസാനിപ്പിക്കണം: മാർ തോമസ് തറയിൽ
സർക്കാർ നിസംഗത അവസാനിപ്പിക്കണം: മാർ തോമസ് തറയിൽ
കർഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും, കർഷകരുടെ പ്രശ്നങ്ങളിൽ ഉള്ള സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കണമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ.
നെല്ല് സംഭരണത്തിൽ ഇടനിലക്കാരുടെ കടന്നുകയറ്റം ഒഴിവാക്കുക, സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഒരു മാസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, തുടങ്ങി നിരവധിപേർ സംസാരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0