പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു; നടപടി ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരം

പാലക്കാട്: പ്ലാച്ചിമടയിലെ കോളക്കമ്ബനിയുടെ 35 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്ബനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്.

പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കമ്ബനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.

ഭൂമി വിട്ടൊഴിയല്‍ നിയമപ്രകാരം ഭൂമി വിട്ടുനല്‍കാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നല്‍കിയത് പരിഗണിച്ചാണ് പാലക്കാട് ആർ.ഡി.ഒ.യുടെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മാർച്ചില്‍ റവന്യൂ വകുപ്പിൻറെ ഉത്തരവ് ഇറങ്ങിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group