സമൂഹത്തിൽ അധ്യാപകർ വഹിക്കുന്ന പങ്കിനെക്കുറിച്ചും അധ്യാപകരുടെ കടമകളെക്കുറിച്ചും ഉദ്ബോധിപ്പിച്ച് തലശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം കോഴിക്കോട് പ്രൊവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അക്ഷരം പഠിപ്പിക്കല്‍ മാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണാന്‍ മാനവദര്ശനവും കാരുണ്യവും സ്നേഹവും പകര്‍ന്നു കൊടുക്കലുമാണ് അധ്യാപകന്റെ കടമയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.ഏതു മേഖലയിലെയും പോലെ അധ്യാപനത്തിലും സംഘടനാബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക മാത്രമല്ല കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട വിദ്യാഭ്യാസ ആനുകൂല്യം നേടിക്കൊടുക്കാനും അധ്യാപകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വൈസ് പ്രസിഡന്റ് റോബിന് മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ഡയറക്ടര്‍ റവ. ഡോ. ചാള്‍സ് ലെയോണ്‍ ആമുഖ പ്രസംഗം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group