കർഷകരോട് മനുഷ്യത്വമില്ലാത്ത നിലപാടാണ് സർക്കാരുകൾക്ക് ഉള്ളത് : ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കര്‍ഷകരോട് സര്‍ക്കാരുകള്‍ക്ക് മനുഷ്യത്വമില്ലാത്ത നിലപാടാണുള്ളതെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ കൃത്യവിലോപമുണ്ടായി. വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.

ആന വയനാട്ടില്‍ എത്തിയിട്ട് വിവരം അറിഞ്ഞില്ല. യാതൊരു മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയില്ല. മനഃപൂര്‍വമുള്ള നരഹത്യയ്ക്ക് കൂട്ടുനില്‍ക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും മാർ പാംപ്ലാനി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group