അമൽജ്യോതി സമരo: കലാപത്തിന് ആഹ്വാനം ചെയ്തയാൾക്കെതിരെ കേസ് എടുത്തു

വിദ്യാർത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിൽ നടന്ന സമരത്തെ മുന്‍നിര്‍ത്തി വര്‍ഗീയ ഗൂഢാലോചന നടത്തിയ അബ്ദുല്‍ ജലീല്‍ താഴെപ്പാലം എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പരസ്പരം വര്‍ഗീയത കുത്തിനിറയ്ക്കാനുള്ള ഗൂഢ ശ്രമവുമായുള്ള സോഷ്യല്‍ മീഡിയാ കുറിപ്പിട്ടതിനാണ് അബ്ദുള്‍ ജലീല്‍ താഴേപ്പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കോളേജിനെതിരെ നടക്കുന്ന സമരത്തെ മുസ്ലിം സമുദായത്തിന് അനുകൂലമാക്കി മാറ്റി കോളേജ് പിടിച്ചെടുക്കാമെന്ന് ആഹ്വനം ചെയ്യുന്നതായിരുന്നു കുറിപ്പ് .കുറിപ്പിനെതിരെ തേര്‍ഡ് ഐ ന്യൂസ് ചീഫ് എഡിറ്റര്‍ ഏ കെ ശ്രീകുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിന്‍മേലാണ് നടപടി. ഏറെ പ്രകോപനപരവും വര്‍ഗീയ വിഷം പരത്തുന്നതുമായിരുന്നു അബ്ദുല്‍ ജലീല്‍ താഴെപ്പാലത്തിന്‍റെ ഫെയ്സ് ബുക്ക് കുറിപ്പ്. കുറിപ്പില്‍ കോളേജ് പിടിച്ചടക്കാനുള്ള കുറുക്കുവഴിയാണ് ഉപദേശിക്കുന്നത്.

“അമല്‍ജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്‍റിനെതിരെ പടപൊരുതുന്ന തട്ടമിട്ട മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളൊന്ന് മനസ്സുവെച്ചാല്‍ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ ഹിന്ദു പെണ്‍കുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികള്‍ നേതൃത്വം കൊടുക്കുമ്പോള്‍ നിങ്ങള്‍ പറയുന്നതാണ് മറ്റു പെണ്‍കുട്ടികളും കേള്‍ക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അത് അവര്‍ക്ക് നിഷേധിക്കാന്‍ പറ്റില്ല. വേണ്ടി വന്നാല്‍ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ”..!.

ഇതായിരുന്നു കുറിപ്പ്. ക്രൈസ്തവ സ്ഥാപനങ്ങളെ തകര്‍ക്കാനും പിടിച്ചെടുക്കാനും ചില സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നതായി ക്രൈസ്തവ സഭാ നേതൃത്വമുള്‍പ്പടയുള്ളവര്‍ വ്യക്തമാക്കുന്നതിനിടെയാണ് ഇപ്പോള്‍ കുറിപ്പും കുറിപ്പിനെതിരെയുള്ള കേസും ചര്‍ച്ചാവിഷയമാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group