എഐ ക്യാമറകളുടെ സഹായത്തോടെ വാഹന ഗതാഗതം നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ വലിയ തോതില്‍ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും പദ്ധതി നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ശരിയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളില്‍ എഐ ക്യാമറ സ്ഥാപിച്ചതില്‍ വന്‍ ക്രമക്കേടുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
അഞ്ചു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കുമൊടുവിലാണ് സേഫ് കേരള പദ്ധതി പ്രകാരം എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിനെതിരേയുള്ള ഹര്‍ജി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.
പദ്ധതികള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതല്ലാതെ ക്രമക്കേടുകള്‍ സംബന്ധിച്ച തെളിവുകള്‍ ഒന്നും ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്നും പദ്ധതിയില്‍ ഏതെങ്കിലും തരത്തില്‍ നിയമലംഘനമുണ്ടോയെന്ന് അറിയാനാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും സര്‍ക്കാരിനുവേണ്ടി ഗതാഗത വകുപ്പു സെക്രട്ടറി ബിജു പ്രഭാകര്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group