മാനവരാശി ഒരു സാർവ്വത്രിക കുടുംബമായി മാറണമെന്നതാണ് ദൈവഹിതം: മാർപാപ്പാ..

ദൈവം പിതാവായുള്ള സഹോദരങ്ങളടങ്ങിയ ഒരു കുടുംബമാണ് സഭയെന്ന് വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

എല്ലാവരും സഹോദരങ്ങൾ എന്നർത്ഥമുള്ള ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി ഫ്രാൻസിസ് മാർപാപ്പാ കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.

“യേശുവിനെ നമുക്ക് ഒരു സഹോദരനായി തന്ന അതേ പിതാവുള്ള സഹോദരീസഹോദരന്മാരുടെ കുടുംബമാണ് സഭ. താൻ സാഹോദര്യത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നാം മനസ്സിലാക്കുന്നതിനുവേണ്ടിയാണ് അവിടന്ന് ഇപ്രകാരം ചെയ്തത്. മനുഷ്യരാശി മുഴുവൻ ഒരു സാർവ്വത്രിക കുടുംബമായി മാറണമെന്ന് അവിടന്ന് ആഗ്രഹിക്കുന്നു. #ഫ്രത്തേല്ലിതൂത്തി.”- പാപ്പാ കുറിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group