വികലമായ മദ്യനയം മൂലം മദ്യത്തിൻ്റെ വ്യാപനവും ഉപഭോഗവും വർദ്ധിച്ചു വരികയാണന്നും ഇത് സമൂഹത്തിനു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ വാർത്തകളാണ് ദിനവും കേൾക്കുന്നതും കാണുന്നതെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന സർക്കാരിന്റെ മദ്യനയത്തിന് മാറ്റം വരുത്തണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.
പുന്നപ്ര പിതൃവേദി -മാതൃവേദി ആഭിമുഖ്യത്തിൽ സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ചും മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൻ്റെ ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര മാർ ഗ്രിഗോറിയോസ് പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ പിതൃവേദി പ്രസിഡൻ്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m