വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുന്നറിപ്പ് നൽകി മാർ ജോസഫ് പാംപ്ലാനി.
വയനാട്ടിൽ വനം വകുപ്പ് വാച്ചർ പോളിൻ്റെ മരണത്തിൽ സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നും ആർച്ച് ബിഷപ്പ് കുറ്റപെടുത്തി.
വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ നിരന്തരമായി അവഗണിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ധം ഉണ്ടാകണമെന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
വനംമന്ത്രിയുടെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാണെന്ന് കരുതുന്നില്ല. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ശേഷമേ സർക്കാർ നടപടികൾ സ്വീകരിക്കൂ എന്ന നിലപാട് ഏറെ ദുഃഖകരമാണ്. വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യൻ്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. ശക്തമായ പ്രതിഷേധങ്ങൾ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി. പുൽപ്പള്ളിയിൽ നടന്നു വരുന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയും ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m