നാടോടി ദമ്പതികളുടെ 2 വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സംഭവം തിരുവനന്തപുരം പേട്ടയില്‍

തിരുവനന്തപുരം പേട്ടയില്‍ 2 വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് എടുത്തു കൊണ്ടു പോയതെന്ന് പരാതി ഉയർന്നിരിക്കുന്നത്.

ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്ബതികളുടെ മകളായ മേരിയെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. റെയില്‍വേ ട്രാക്കിന് സമീപമാണ് സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലക്കുള്ളില്‍ കുഞ്ഞ് ഉറങ്ങാൻ കിടന്നത്.

അതിർത്തികളടക്കം അടച്ച്‌ അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്. പേട്ട ഓള്‍സെയിന്റ്സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ആക്റ്റീവ സ്കൂട്ടർ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്കൂട്ടറില്‍ വന്ന അജ്ഞാതൻ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു ഒഴിഞ്ഞ നിലങ്ങളും റെയില്‍വേ, ബസ് സ്റ്റേഷനും ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊർജിതമാക്കുന്നത്. അന്വേഷണം അയല്‍ ജില്ലകളിലേക്കും പോലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

ജനങ്ങളുടെ സഹകരണത്തോടെ ഊർജിത അന്വേഷണം നടക്കുന്നു എന്നാണ് സംഭവത്തെക്കുറിച്ച്‌ ആന്റണി രാജു എംഎല്‍എയുടെ പ്രതികരണം. മണിക്കൂറുകള്‍ പിന്നിട്ടിട്ടും ആശ്വാസകരമായ വാർത്തയൊന്നും തന്നെ കുഞ്ഞിന്റെ തിരോധാനം സംബന്ധിച്ച്‌ ലഭിച്ചിട്ടില്ല. കുഞ്ഞിനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക്‌ 0471- 2743195 എന്ന നമ്പറിലോ കണ്‍ട്രോള്‍ റൂം നമ്പറായ 112ലോ വിവരമറിയിക്കാം.

വിവരമറിയിക്കേണ്ട മറ്റ് നമ്പറുകള്‍ :

9497 947107
9497960113
9497 980015
9497996988


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m