ട്രെയിനിൽ തീപിടിത്തം; 8 പേർക്ക് പരുക്ക്

ഉത്തർ പ്രദേശിൽ ട്രെയിനു തീപിടിച്ച് 8 പേർക്ക് പരുക്ക്. ന്യൂഡൽഹി – ദർഭംഗ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ട്രെയിനിൻ്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ ഉത്തർ പ്രദേശിലെ സാര ഭോപട് റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ എസ് 1 കോച്ചിൽ നിന്ന് തീയും പുകയും ഉയരുന്നത് സ്റ്റേഷൻ മാസ്റ്ററിൻ്റെ ശ്രദ്ധയിൽ പെട്ടു. ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്റർ വിവരം ഡ്രൈവറെയും ഗാർഡിനെയും അറിയിച്ചു. ഇതിനിടെ ട്രെയിനിലെ യാത്രക്കാരിൽ ഒരാൾ അപായച്ചങ്ങല വലിക്കുകയും ചെയ്തു. തീപിടുത്തത്തിൽ എസ് 1, എസ് 2, എസ് 3 എന്നീ കോച്ചുകൾ കത്തിനശിച്ചു. ഒരു സ്ലീപ്പർ കോച്ചും രണ്ട് ജനറൽ കോച്ചുകളുമാണ് കത്തിനശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. യാത്രക്കാരിൽ ഒരാൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ചാർജർ ചാർജിംഗ് പ്ലഗിൽ കുത്തിയപ്പോൾ ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീ കത്തുകയായിരുന്നു എന്നാണ് വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group