മഹാ പ്രതിഷേധ റാലി : കക്കുകളിക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെയും

കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും സി. ആർ. ഐ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹം ഒന്നായി തലശ്ശേരി, കണ്ണൂർ, കോട്ടയം, ബത്തേരി രൂപതകളുടെ സംയുക്ത സഹകരണത്തോടെ കണ്ണൂര്‍ കളക്ടറേറ്റിലേക്കു മാർച്ചും പ്രതിഷേധ സംഗമവും 2023 മാർച്ച് 20-ന് വൈകിട്ട് 4 മണിക്ക് നടത്തി. സന്യാസത്തെ അധിക്ഷേപിക്കുന്നതിനായി ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമർപ്പിതർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ തെരുവുകളിൽ എത്രയോ ബാല്യങ്ങൾ അലഞ്ഞുതിരിഞ്ഞേനെയെന്നും കക്കുകളി എഴുതിയവരോ, അഭിനയിച്ചവരോ എന്നെങ്കിലും ഇതിന്റെ കണക്കെടുത്തിട്ടുണ്ടോയെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മഠത്തിന്റെ അകത്തളങ്ങളിലേക്കു വന്നാൽ സന്യാസത്തിന്റെ മഹത്വങ്ങൾ കാണാം. കക്കുകളി എന്ന നാടകം കണ്ടാൽ സന്യാസം ആവിയായി പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കക്കുകളിയല്ല, എന്തു കളി കളിച്ചാലും സന്യാസത്തിന്റെ അടിത്തറ ഇളക്കാൻ സാധ്യമല്ലെന്നു ബിഷപ് പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ തലശ്ശേരി അതിരൂപതയുടെ ഭാഗത്തുനിന്നുള്ള കോഡിനേറ്ററായ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖാവതരണം നടത്തി. ഈ മഹാ പ്രതിഷേധ സംഗമത്തിന്റെ പ്രധാന സംഘാടകനും ഇതിന്റെ കോഡിനേറ്ററും സി. ആർ. ഐ. കണ്ണർ യൂണിറ്റ് പ്രസിഡന്റും ആയ ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് എല്ലാവർക്കും സ്വാഗതം പറഞ്ഞു. സിസ്റ്റർ ആൻസി പോൾ എസ്എച്ച് ആമുഖപ്രസംഗവും നടത്തി. റവ. ഡോ. ടോം ഓലിക്കരോട്ട് വിഷയാവതരണം നടത്തി. സിസ്റ്റർ ഡോ. വന്ദന എംഎസ്എംഐ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ബത്തേരി രൂപത പ്രതിനിധി ഫാ. ചാക്കോ ചേലമ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണവും സിസ്റ്റ്ർ ഡോ. സിബി സിഎംസി വിഷയ വിശകലവും നടത്തി. കോട്ടയം രൂപത പ്രതിനിധിയായി ഫാ. ജോയി കട്ടിയാങ്കൽ, ബത്തേരി രൂപത സമർപ്പിതരുടെ പ്രതിനിധിയായി സി. മേരി കാഞ്ചന ഓഐസി, അല്മായ പ്രതിനിധിയായി തലശ്ശേരി അതിരൂപതയുടെ പാസ്റ്റർ കൗൺസിലർ സെക്രട്ടറി ജോർജ് തൈയിൽ ജനറാൾമാരുടെയും പ്രൊവിൻഷ്യൽസിന്റെയും പ്രതിനിധിയായി പ്രൊവിൻഷ്യൽ സി. വീണ യു എംഐ, സമർപ്പിത ബ്രദേഴ്സിന്റെ പ്രതിനിധിയും സി. ആർ. ഐ കണ്ണൂർ യൂണിറ്റിന്റെ കൗൺസിലറുമായ ബ്ര. ജേക്കബ് എംസി എന്നിവർ ആശംസകൾ അറിയിച്ചു. സി. ആർ. ഐ സെക്രട്ടറി സി. സോണിയ എംഎംഎം എല്ലാവർക്കും നന്ദി പറഞ്ഞു.

അനുഗ്രഹ സാന്നിധ്യമായി
റവ. മോൺ. ആന്റണി മുതുകുന്നേൽ,
റവ.ഫാ. മോൺ. മാത്യു ഇളംതുരുത്തിപടവിൽ,
റവ.ഫാ. ജോസഫ് താന്നിക്കോട്ട്,
റവ. സി. തെരേസ ജോർജ്ജ് എച്ച്സി ,
വെരി.റവ.ഫാ. ജോയ് പൈനാടത്ത്, കണ്ണൂർ രൂപതയുടെ പാസ്റ്റർ കൗൺസിൽ സെക്രട്ടറി
രതീഷ് ബർണാശ്ശേരി, നസ്രത്ത് സന്യാസ സമൂഹത്തിന്റെ ജനറൽ സി. ജസീന്ത എൻഎസ്
ഡിഎസ്എസ് ജനറൽ കൗൺസിലർ സി. വിൽട്രൂഡ് ഡിഎസ്എസ്,
പ്രോവിൻഷ്യൽമാരായ
റവ. സി. അഞ്ജലി എഫ്സിസി,
റവ. സി. ജൂലിയ എസ്എംഎസ്,
റവ. സി. ആൻസി മാത്യു എംഎസ്എംഐ, റവ. സി. തെരേസ പാലക്കൽ എസ്എച്ച്, റീജണൽ സുപ്പീരിയർമാരായ റവ. സി. കൊച്ചുറാണി എസ് വിഎം, റവ. സി. എമിലി എസ്കെഡി, റവ. സി. മെർസിൻ എസ്ജെസി,
അസിസ്റ്റൻറ് പ്രൊവിഷൻ, സി. ക്ലാരിസ് എസ്എബി എസ്, ബത്തേരി രൂപതയുടെ പ്രതിനിധികളായി
റവ.ഫാ. സാമുവൽ പുതുപ്പാടി,
റവ. ഫാ. ബൈജു മുണ്ടംപള്ളി എന്നിവരും
തലശ്ശേരി രൂപതയുടെ പാസ്റ്റർ റെക്കോർഡിനേറ്റർ റവ. ഡോ. ഫിലിപ്പ് കവിയിൽ,
സി. ആർ. ഐ കണ്ണൂർ യൂണിറ്റിന്റെ വൈസ് പ്രസിഡണ്ട്
റവ. സി. ബിന്ദു എഫ്ഡി സിസിയും കൗൺസിലർമാരായ
റവ. സി. അഖില യുഎംഐ,
റവ. സി. ജീവലത ഏസി,
റവ. സി. റോസ് തെരേസ് എംഎസ്എംഐ,
റവ. ഫാ. ബോബിൻ ഓപി
എകെസിസി പ്രസിഡൻറ് അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവരും ഈ മഹാ പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നുറുകണക്കിന് മദർ സുപ്പീരിയേഴ്സും അവരോട് ചേർന്ന് അനേകം സിസ്റ്റേഴ്സും കുറെയേറെ വൈദികരും
യുവജനങ്ങളുടെയും വിവിധ സംഘടനകളുടെ ഭാരവാഹികളും ഒട്ടനവധി അൽമായസഹോദരങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഈ മഹാ പ്രതിഷേധ സംഗമത്തിന് ഉണ്ടായിരുന്നു. സി.ആർ. ഐ കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഈ മഹാപ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഇതിനോട് സഹകരിച്ച തലശ്ശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതയിൽപ്പെട്ട എല്ലാവർക്കും അനുഗ്രഹ ആശംസകൾ നേർന്നവർക്കും സി. ആർ. ഐ കണ്ണൂർ യൂണിറ്റിന്റെ കടപ്പാട് പ്രസിഡണ്ട് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിസ് രേഖപ്പെടുത്തി. ഈയടുത്തകാലത്തെങ്ങും ഇതുപോലെ മാധ്യമശ്രദ്ധ ആകർഷിച്ച മറ്റൊരു ക്രൈസ്തവ സംഗമവും കണ്ണൂരിൽ ഉണ്ടായിട്ടില്ലയെന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group