മഴക്കാലം തുടങ്ങിയതോടെ കേരളത്തിൽ എച്ച് വൺ എൻ വൺ കേസുകൾ വർദ്ധിക്കുന്നു.
ഇന്നലെ നാലുപേര്‍ക്കാണ് കേരളത്തില്‍ എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒൻപത് പേര്‍ എച്ച് 1 എൻ 1 ബാധിച്ച് മരിച്ചു.
ഇന്നലെ മാത്രം കേരളത്തില്‍ പനി ബാധിച്ചത് 12,776 പേര്‍ക്കാണ്. എച്ച് 1 എൻ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുകയാണ്. ഈ മാസം ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേര്‍ എലിപ്പനി ബാധിച്ചും മരിച്ചു. എച്ച് 1 എൻ 1 ബാധിച്ച് മരിക്കുന്നവരില്‍ കൂടുതലും കുട്ടികളാണ്. അതേസമയം, സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം മുൻ വര്‍ഷത്തെക്കാള്‍ അഞ്ചു മടങ്ങ് വര്‍ദ്ധിച്ചെന്ന് കെ ജി എം ഒ എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group