തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ ഡി എഫ്, യു ഡി എഫ്, ബി ജെ പി എന്നിവരാണ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹര്‍ത്താല്‍ വൈകീട്ട് ആറ് മണി വരെ നീളും. ഭരണ മുന്നണി അടക്കം സംസ്ഥാനത്തെ മൂന്ന് പ്രധാന കക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലായതിനാല്‍ തന്നെ ജില്ല ഇന്ന് പൂര്‍ണമായി സ്തംഭിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങള്‍ അടക്കം തടയുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്. പാല്‍, പത്രം, വിവാഹം, പരീക്ഷ, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് മനുഷ്യ ജീവനുകള്‍ നഷ്ടമായ പശ്ചാത്തലത്തില്‍ സര്‍ക്കാരും വന വകുപ്പും ഗുരുതര അനാസ്ഥ തുടരുന്നുവെന്ന് ആരോപിച്ചാണ് യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണം എന്നാണ് എല്‍ ഡി എഫിന്റെ ആവശ്യം. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി ഹര്‍ത്താല്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group