സാമൂഹ്യ പ്രതിബദ്ധതയുടെ മാലഖമാരാണ് ആരോഗ്യപ്രവർത്തകർ :മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍.

കോട്ടയം:ആരോഗ്യപ്രവർത്തകരെ സാമൂഹിക പ്രതിബദ്ധതയുടെ മാലാഖമാർ എന്ന് വിശേഷിപ്പിച്ച് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍.കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, ഗിവ് ടു ഏഷ്യ എന്ന സംഘടനയുടെയും നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ലഭ്യമാക്കിയ പിപിഇ കിറ്റുകളുടെയും മാസ്‌ക്കുകളുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാന്മാരിലൂടെ നാം കടന്നു പോകുമ്പോൾ ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണ്ന്നും ബിഷപ്പ് പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയം ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group