ലോക കുടുംബസംഗമത്തിന്റെ ഔദ്യോഗിക ചിത്രം പുറത്തിറക്കി…

വത്തിക്കാൻ സിറ്റി ,:കുടുംബസംഗമത്തിന്റെ ഔദ്യോഗിക ചിത്രം പുറത്തിറക്കി വത്തിക്കാൻ.2022 ജൂൺ 23മുതൽ 27വരെ റോമിൽ വെച്ച് നടക്കുന്ന കുടുംബസംഗമത്തിന്റെ ഔദ്യോഗിക ചിത്രമാണ് വത്തിക്കാൻ പുറത്തുവിട്ടത്.വെള്ളം വീഞ്ഞാക്കിമാറ്റി ആദ്യത്തെ അത്ഭുതം ഈശോ പ്രവർത്തിച്ച കാനായിലെ വിവാഹവിരുന്നാണ് ഔദ്യോഗിക ചിത്രത്തിന്റെ പ്രമേയം.ജെസ്യൂട്ട് സഭാംഗവും ദൈവശാസ്ത്രജ്ഞനും ചിത്രകാരനുമായ ഫാ. മാർക്കോ ഇവാൻ റുപ്‌നിക്കാണ്, ‘ഈ രഹസ്യം വളരെ ശ്രേഷ്ഠം’ (This is a great mystery) എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന ചിത്രത്തിന്റെ രചയിതാവ്.ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കുമൊപ്പം വധൂവരന്മാരെയും വീഞ്ഞ് പകരുന്ന ഒരു ഭൃത്യനെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വധൂവരന്മാർ ഇടതുവശത്ത് ഒരു തിരശീലയ്ക്ക് പിന്നിലും യേശുവും മറിയയും വലതുവശത്തുമാണ് നിൽക്കും വിധമാണ് രംഗം ചിത്രീകരിച്ചിരിക്കുന്നത്. അവർക്ക് മുന്നിൽ വീഞ്ഞ് ഒഴിക്കുന്ന ഭൃത്യന്, ക്രിസ്റ്റ്യൻ ഐക്കണോഗ്രഫി പ്രകാരം വിശുദ്ധ പൗലോസിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യമാണുള്ളത്ന്ന് കുടുംബ സംഗമത്തിന് ചുക്കാൻ പിടിക്കുന്ന ‘അൽമായർക്കും കുടുംബത്തിനും ജീവനും’ വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group