തെക്കൻ ഗാസയില്‍ ഹമാസ് ഇസ്രയേല്‍ പോരാട്ടം അയവില്ലാതെ തുടരുന്നു. വെള്ളിയാഴ്ച ഗാസാ സിറ്റിയിലുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തില്‍പ്പെട്ട 76 പേര്‍ കൊല്ലപ്പെട്ടു.
ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്നും സഹായവിതരണത്തിനുള്ള പ്രധാനതടസം നിലയ്ക്കാത്ത വെടിവയ്പ്പാണെന്നും യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞതിനു പിന്നാലെ ഇരുപക്ഷവും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
അതിനിടെ ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന ജബാലിയയില്‍ ഇസ്രയേല്‍ ഇന്നലെയും കനത്ത ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തി. ഗാസ സിറ്റിയിലെ ഹമാസ് ആസ്ഥാനം തകര്‍ത്തതായി ഇസ്രയേലും ഈ മേഖലയില്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെ ടാങ്കുകള്‍ തകര്‍ത്തതായും സൈനികരെ വധിച്ചതായും ഹമാസും അവകാശപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group