ക്രിസ്തുവിന്റെ വാക്കുകൾക്ക് ചെവിയോർക്കാൻ യുവജനങ്ങളെ സഹായിക്കുക : ഫ്രാൻസിസ് പാപ്പാ

ശുഭാപ്തിവിശ്വാസവും, ഊർജ്ജവും പ്രത്യാശയുമുള്ള യുവജനതയുടെ ജീവിതത്തിൽ സത്യസന്ധമായതും അധികാരികമായതുമായ സ്നേഹം വളർന്നുവരാനായി, ക്രിസ്തുവിന് ഇടം നൽകുന്ന വിധത്തിൽ വളരുവാനായി യുവജനങ്ങളെ സഹായിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. കരീബിയൻ പ്രദേശങ്ങളിലും, തെക്കേ അമേരിക്കയിലുമുള്ള, യുവജന അജപാലന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഇരുപത്തിയൊന്നാമത് സമ്മേളനത്തിലേക്ക് കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തിലാണ്, ലോകത്തിന് ഒരു സമ്മാനമായി മാറുന്ന വിധത്തിൽ യുവജനത്തെ രൂപപ്പെടുത്തിയെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എഴുതിയത്.

യുവജനഅജപാലനവുമായി ബന്ധപ്പെട്ട കമ്മീഷന്റെ പ്രസിഡന്റ് ബിഷപ് പിയർ യൂബിൻവീലിന് അയച്ച സന്ദേശത്തിൽ, ഇത്തവണ ജൂലൈ 15 മുതൽ 20 വരെ തീയതികളിൽ പാരഗ്വായിലെ അസുൻസിയോണിൽ നടക്കുന്ന സമ്മേളനത്തിന്റെ “ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക” എന്ന യേശുവിന്റെ വാക്കുകളെ അധികരിച്ച പ്രമേയം പോലെ, യുവജനങ്ങളോട് തങ്ങളുടെ ഉത്തരവാദിത്വവും കർത്തവ്യവും മനസ്സിലാക്കിക്കൊടുക്കാനും, അവരെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരുവാനും പരിശ്രമിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകം പരാമർശിച്ചു.

നമുക്കരികിലൂടെ കടന്നുപോവുകയും, നമ്മെ ഉയർത്താനായി കരങ്ങൾ നീട്ടുകയും ചെയ്യുന്ന കർത്താവിനെ ഭയപ്പെടരുതെന്ന് യുവജനത്തെ പാപ്പാ ഉദ്‌ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m