ഹേമ കമ്മീഷൻ റിപ്പോർട്ട് ശനിയാഴ്ച; വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും

ഹേമ കമ്മീഷൻ റിപ്പോർട്ട് (Hema Commission Report) ഓഗസ്റ്റ് 17, ശനിയാഴ്ച പുറത്തുവിടും. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോർട്ട് പുറത്തു വിടുക. വിവരാവകാശ നിയമപ്രകാരമാണ് നടപടി.

സ്വകാര്യത ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കഴിഞ്ഞ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളിയിരുന്നു. റിലീസ് സ്റ്റേ ചെയ്യുന്നതിന് മുമ്ബ് കോടതി സംസ്ഥാന സർക്കാരിനോടും വിവരാവകാശ കമ്മീഷനോടും പ്രതികരണം തേടിയിരുന്നു.

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവരുന്നതോടെ സിനിമാ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ഹർജിക്കാരൻ വാദിച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്നവരെ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് വാദിച്ചാണ് ഹർജിക്കാരൻ റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ടത്.

ഹർജിക്കാരന് കോടതിയെ സമീപിക്കാൻ അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകൻ എം. അജയ് വാദിച്ചു. മൂന്നാം കക്ഷികളുടെ സ്വകാര്യ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും സ്വകാര്യതയുടെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പു വരുത്തിക്കൊണ്ട് റിപ്പോർട്ടിൻ്റെ ഗണ്യമായ ഭാഗങ്ങള്‍ തിരുത്തിയതായി പ്രസ്താവിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിൻ്റെ 82 പേജുകളും, 115 ഖണ്ഡികകളും വിവിധ പേജുകളിലെ ചില വരികളും കഴിഞ്ഞ മാസത്തെ താല്‍ക്കാലിക റിലീസിന് മുന്നോടിയായി എഡിറ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുള്‍ ഹക്കീം, റിപ്പോർട്ടിലെ ഏതെല്ലാം ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അപേക്ഷകരെ അറിയിക്കാൻ സാംസ്കാരിക വകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥനോട് നിർദ്ദേശിച്ചു. റിപ്പോർട്ടിൻ്റെ പകർപ്പിനായി അഞ്ച് വ്യക്തികളും 699 രൂപ വീതം ട്രഷറിയില്‍ അടയ്‌ക്കേണ്ടി വന്നു.

2017ലെ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ പശ്ചാത്തലത്തില്‍ നടൻ ദിലീപ് ഉള്‍പ്പെട്ടതിനെ തുടർന്നാണ് മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും ലിംഗ അസമത്വവും പഠിക്കാൻ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് കെ. ഹേമയെ കൂടാതെ നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരും സമിതിയില്‍ അംഗങ്ങളായിരുന്നു. 2019 ഡിസംബർ 31 ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നിർണ്ണായകമായ വിവരങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ കേരള സർക്കാർ ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ വിവരാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പഠിച്ച്‌ ജസ്റ്റിസ് ഹേമ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകള്‍ ജൂലൈ 24ന് സർക്കാർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും അവരെ തിരിച്ചറിയാൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m