വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം ഇരുപത്തിയേഴാം ദിവസം

തോമാശ്ലീഹാ സംസ്കരിക്കപ്പെടുന്നു

തോമാശ്ലീഹായുടെ മരണവാർത്ത അറിഞ്ഞ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അതീവ ദുഃഖിതരായി. അവർ വേദനയോടെ അദ്ദേഹത്തെ അന്വേഷിച്ചെത്തി. തങ്ങളുടെ സ്നേഹനിധിയായ ഗുരുവിന്റെ ഭൗതികശരീരം അവർ മൈലാപ്പൂരിലെ പള്ളിയിലേക്കു സംവഹിച്ചു. ശ്ലീഹാ തന്റെ സ്വന്തം കൈകൾ കൊണ്ട് നിർമ്മിച്ചതായിരുന്നു ആ പള്ളി. കടലിലൂടെ ഒഴുകിവന്ന ഒരു വലിയ തടി സ്വയം കരയിലെത്തിച്ച് അതുകൊണ്ടാണ് അദ്ദേഹം ആ പള്ളി പണിതത്. അവിടേക്കു തന്നെയാണ് ശിഷ്യന്മാർ അദ്ദേഹത്തെ അവ സാനമായി സംവഹിച്ചത്. നിറകണ്ണുകളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം അവർ അവിടെ സംസ്കരിച്ചു.

വിചിന്തനം

ഭാരത മണ്ണിൽ സുവിശേഷം
പ്രേഘോഷിച്ചു ഭാരതീയരെ ക്രിസ്തുവിന്റെ രക്ഷാ മാർഗ്ഗത്തിലേക്കു നയിച്ച തോമാശ്ലീഹാ ഈ മണ്ണിൽ തന്നെ നിത്യവിശ്രമം പ്രാപിക്കണം ദൈവനിശ്ചയം ആയിരുന്നു ലോകത്തിന് മുഴുവൻ പ്രചോദനമേകിക്കൊണ്ട് ശ്ലീഹായുടെ കബറിടം ഇന്നും മൈലാപൂരിൽ നിലകൊള്ളുന്നു. തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന സംശയാലുക്കൾക്ക് ശ്ലീഹായുടെ കബറിടം നിത്യം നില കൊള്ളുന്ന ഉത്തരമായി ശോഭിക്കുന്നു. ജീവിതത്തിലും മരണത്തിലും എന്നും ഗുരുവിനെ പോലെ തന്നെ ആയിരി ക്കണമെന്നു നിർബന്ധമുണ്ടായിരുന്ന തോമാശ്ലീഹയുടെ കബറിടം ഈശോയുടെ സുവിശേഷത്തിന്റെ ഭാരത പ്രവേശനത്തിന്റെ നിത്യസ്മാരകമായി ഇന്നും മൈലാപൂരിൽനിലകൊള്ളുന്നു. ഈശോയുടെ പ്രിയശിഷ്യനായ തോമാ ശ്ലീഹാ നമ്മുടെ ഭാരതമണ്ണിൽ തന്നെ വിലയം പ്രാപിച്ചത് നമുക്ക് എന്നും പ്രേഷിത പ്രചോദനമായി മാറുന്നു. ശ്ലീഹാ നിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ഈശോയുടെ സുവിശേഷത്തിനു നിരന്തരം സാക്ഷ്യംവഹിക്കുവാൻ നമുക്കിടയാകട്ടെ.

പ്രാർത്ഥന

“നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്. മലമുകളിൽ പണിതുയർത്തിയ പട്ടണത്തെ മറച്ചുവയ്ക്കുക സാധ്യമല്ല” (മത്താ 5:14) എന്നരുളിച്ചെയ്ത കർത്താവേ, നിന്റെ അരുമ ശിഷ്യനായ തോമാശ്ലീഹായുടെ കബറിടം വിശ്വാസത്തിന്റെ ലേക്കു നയിക്കുകയാണ്. കർത്താവേ, ഞങ്ങൾക്കു ലഭിച്ച വിശ്വാസം മങ്ങാതെ, അണയാതെ ഞങ്ങളുടെ മക്കൾക്ക് നൽകി സന്തോഷത്തോടും ആത്മസംതൃപ്തിയോടും കൂടി ഈ ലോകത്തോട് യാത്രപറയുമ്പോൾ ഞങ്ങളെ ഓരോ രുത്തരെയും അനുഗ്രഹിക്കണമേ. ആമ്മേൻ.

സുകൃതജപം

മരിക്കുവോളം ഞാൻ നിഷ്കളങ്കത കൈവെടിയുകയില്ല (ജോബ് 17-15),

സൽക്രിയ

മൈലാപ്പൂരിലെ തോമ്മാശ്ലീഹായുടെ കബറിടത്തിൽ എപ്പോഴെങ്കിലും ഭക്തിപൂർവ്വം തീർത്ഥാടനം
നടത്തുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ ഈശോ തൻ പ്രിയ ശിഷ്യൻ മാർത്തോമാ തന്റെ ദിവ്യ ദേഹത്തെ സ്വീകരിച്ച മൈലാപ്പൂർ എത്ര ധന്യo

ജീവിത മരണത്തിലും നാഥനെ പോലെയായ മാർത്തോമാ നിന്റെ ദിവ്യ മാതൃക ഞങ്ങൾ കാക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group