വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം : മൂന്നാം ദിവസം

“കർത്താവേ, വഴി ഞങ്ങൾ എങ്ങനെ അറിയും?”

“തോമസ് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും? യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.” (യോഹ 14:5-6).

വിചിന്തനം

“ഗുരോ, നീ എവിടെ പോകുന്നുവെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ വഴിയെങ്ങനെ അറിയും?” തോമാ ശ്ലീഹായുടെ ഈ ചോദ്യം വളരെ നിഷ്കളങ്കമാണ്. തുറന്ന മനസ്സും തെളിഞ്ഞ വാക്കുകളും ഉള്ള തോമാശ്ലീഹായ്ക്കു തന്റെ ആകുലത ഒളിച്ചുവയ്ക്കാൻ സാധിക്കുമായിരുന്നില്ല. അതേ സമയം. അതിലൂടെ വെളിവാക്കപ്പെട്ടുന്നത് അജ്ഞത മാത്രമല്ല, തോമായെന്ന യാഥാർത്ഥ്യവാദി കൂടിയാണ്.

ശിഷ്യന്മാർ ഈശോയെ അതുവരെ കണ്ടിരുന്നതും മനസ്സിലാക്കിയിരുന്നതും വഴികാട്ടുന്ന ഗുരുവായിട്ടായിരുന്നു. ഗുരു തന്നെയാണ് ശരിയായ വഴിയെന്ന യാഥാർത്ഥ്യം അവർ അതുവരെ മനസ്സിലാക്കിയിട്ടില്ലായിരുന്നു. ഈശോ യുടെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉയിർപ്പി ന്റെയും അർത്ഥം ഗ്രഹിക്കുവാൻ അവർക്ക് കൂടുതൽ സമയം ആവശ്യമായിരുന്നു. ഈ അറിവില്ലായ്മ ഏറ്റുപറ യുന്നതിന് തോമാശ്ലീഹായ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും അവ്യ ക്തമായ പ്രസ്താവനകളായിരുന്നില്ല ആവശ്യം. ഗുരുവിനെ ക്കുറിച്ച് വ്യക്തമായ ഒരു ദർശനം തന്നെ അദ്ദേഹത്തിന് വേണമായിരുന്നു.

തോമാശ്ലീഹായുടെ ആത്മാർത്ഥതയും നിശ്ചയ ദാർഢ്യവും പൂർണമായും ഉൾക്കൊണ്ട് ഈശോ ചോദ്യ ത്തെക്കാളും ആഴമേറിയ ഉത്തരമാണ് നൽകിയത്. ചോദി ച്ചതിലും കൂടുതലായി അവിടുന്ന് വെളിപ്പെടുത്തി. “ഞാൻ വഴിയും സത്യവും ജീവനും ആകുന്നു എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ പക്കൽ എത്തുന്നില്ല. ഇപ്രകാരം, പിതാവിന്റെ പക്കലേക്കുള്ള ഏക വഴി താൻ തന്നെയാണ് എന്ന് ഈശോ വ്യക്തമായി വെളിവാക്കുന്നു. അദൃശ്യനായ ദൈവം സ്വയം നമ്മുടെ ദൃഷ്ടികൾക്ക് ഗോചരമായി ഭവി ക്കുന്നു. തോമാശ്ലീഹാ നേടിയിട്ടുള്ള അറിവ്, പിതാവിനെ ക്കുറിച്ചുള്ള അറിവ്, ഈശോ അംഗീകരിക്കുയായിരുന്നു ഇവിടെ. ഈ അറിവ് അതിന്റെ പൂർണതയിലെത്തുന്നത് ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ്.

പ്രാർത്ഥന

“വഴിയും സത്യവും ജീവനും ഞാനാണ്, എന്നിലു ടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേയ്ക്കു പോകുന്നില്ല” (യോഹ 14:6) എന്നു പഠിപ്പിച്ച്, തോമാശ്ലീഹായെ വിശ്വാസത്തിൽ ഉറപ്പിച്ച കർത്താവേ, നീ മാത്രമാണ് ഏക വഴി എന്ന വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാനും, പ്രലോഭനങ്ങളെ അതിജീവിച്ച് ഉത്തമ ക്രിസ്ത്യാനികളായി ജീവിക്കുവാനും ഞങ്ങളെ ഓരോരുത്തരെയും അനുഗ ഹിക്കണമേ.

സുകൃതജപം

“കർത്താവേ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്ക ണമേ” (ലൂക്കാ 17:5).

സൽക്രിയ

വി. യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായം ധ്യാനപൂർവം വായിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കേണ

താതാ നീ അന്നു ചൊല്ലി അറിയില്ല മാർഗമെന്ന് ഉത്തരമതിനാലേകി വഴിയും ഞാൻ ജീവൻ സത്യം

നാഥനെ കണ്ടതന്ന്

വഴികാട്ടും ഗുരുവായല്ലേ ഗുരുതന്നെ മാർഗ്ഗമെന്ന് വെളിവാക്കിത്തന്നു നാഥൻ

നാഥാ ഞാൻ ഏറ്റുചൊൽവ നീ തന്നെ ഏകമാർഗ്ഗം ദൈവത്തിൽ ചെന്നുചേരും – സത്യമാം മാർഗ്ഗം നീ താൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group