കൊച്ചി :കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ദ്ധനവ്. 138 ഡെങ്കിപ്പനി ബാധിത മേഖലകള്‍ കണ്ടെത്തി.
ആരോഗ്യ വകുപ്പാണ് ഈ മേഖലകളെ ഹോട്സ്പോട്ടുകളായി തിരിച്ചത്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതലുള്ള മേഖലകളാണ് തരംതിരിച്ചത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പനലൂര്‍, കൊട്ടാരക്കര അടക്കമുള്ള പ്രദേശങ്ങളാണ് ഹോട്സ്പോട്ട്. കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്ബ്ര അടക്കമുള്ള പ്രദേശങ്ങളാണ് കോഴിക്കോട് ജില്ലയിലെ ഹോട്സ്പോട്ടുകള്‍. ഒരു മാസത്തിനിടെ സംസ്ഥാനത്ത് 86 പേരാണ് പകര്‍ച്ചപ്പനിയെ തുടര്‍ന്നു മരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group